 
പഴുവിൽ: സർക്കാർ അഴിമതി ഭരണം നടത്തുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ചേർപ്പ് മണ്ഡലം പ്രസിഡന്റ് ഷിജോ ഫ്രാൻസിസ് നയിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് ചാഴൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സ്വീകരണം നൽകി. ചിറക്കൽ സെന്ററിൽ റാലിയുടെ ഉദ്ഘാടനം കർഷക മോർച്ച സംസ്ഥാന ജന. സെക്രട്ടറി എ.ആർ. അജിഘോഷ് നിർവഹിച്ചു. പഴുവിൽ സെന്ററിൽ രാജീവ് കണാറ, ചാഴൂർ റോഡിൽ ലോചനൻ അമ്പാട്ട്, വടക്കേ ആൽ പരിസരത്ത് ഹരിപ്രസാദ്, ആലപ്പാട് സെന്ററിൽ കെ.പി. അഭിലാഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.
ഷാജി കളരിക്കൽ, മനോഷ് ബ്രാരത്ത്, സുബീഷ് കൊന്നക്കൻ, സി. വിജയൻ, സുമിത നിമിൽ, ഷാജു പി.ആർ, അജിത്ത് പാണ്ടാരിക്കൽ, ബാദുഷ കെ.എ, പ്രേമൻ കണ്ടംകുളത്തി, സജീവൻ ഞാറ്റുവെട്ടി, രജിത്ത് രാജൻ ഇയ്യാനി എന്നിവർ നേതൃത്വം നൽകി.