 
മറ്റത്തൂർ: ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫസേഴ്‌സ് ഫെഡറേഷൻ ഏർപ്പെടുത്തിയ സുകൃതം പുരസ്‌കാരത്തിന് ഡോ. എ.എൻ. സിസി അർഹയായി. മറ്റത്തൂർ മൂന്നുമുറി സ്വദേശിയും വെറ്ററിനറി ഡോക്ടർ എം.എ. മാത്യുവിന്റെ ഭാര്യയുമാണ്. കോടശ്ശേരി ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ സീനിയർ മെഡിക്കൽ ഓഫിസർ ആണ്. സർക്കാർ സർവീസിലെ ആയുർവേദ ഡോക്ടർമാർ അതാത് പ്രദേശത്തെ ആരോഗ്യ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി ഏർപ്പെടുത്തിയിട്ടുള്ളതാണ് സുകൃതം പുരസ്‌കാരം. ഇന്ന് പാലക്കാട് നടക്കുന്ന കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് സംസ്ഥാന സമ്മേളനത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി പുരസ്‌കാര വിതരണം നിർവഹിക്കും.