പഴുവിൽ: കാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് തിരിതെളിഞ്ഞു. ജോസ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി ജോസ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.യു. അരുണൻ അദ്ധ്യക്ഷനായി. ചലച്ചിത്ര താരങ്ങളായ സുനിൽ സുഗദ, ലിഷോയ് എന്നിവർ മുഖ്യാതിഥികളായി. സജിത്ത് പാണ്ടാരിക്കൽ, എൻ.എൻ. ജോഷി, ഇ. സൈമൺ, ഇ.വി.എൻ. പ്രംദാസ്, ഓസ്റ്റിൻ പോൾ ആലപ്പാട്ട് എന്നിവർ സംസാരിച്ചു.