palam-nirmanam

നമ്പ്യാർപ്പാടം പാലത്തിന്റെ നിർമ്മാണം നടക്കുന്ന സ്ഥലം.

വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ പത്ത്, പതിനാല് വാർഡുകളെ ബന്ധിപ്പിച്ച് വലിയതോടിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തോടിന് കുറുകെ ഉണ്ടായിരുന്ന വീതി കുറഞ്ഞ പാലം പൊളിച്ചുമാറ്റി വീതി കൂടിയ പാലം നിർമ്മിച്ച് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ദീർഘകാലമായി ആവശ്യപ്പെട്ടു വന്നതാണ്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 23 ലക്ഷം രുപ ചെലവിട്ടാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ തൂണുകളുടെ നിർമ്മാണത്തിൽ നാട്ടുകാർ അപാകത ആരോപിച്ചിരുന്നു. പഴയ പാലത്തിന്റെ പില്ലർ പൊളിച്ചു മാറ്റാതെയാണ് പുതിയ പില്ലർ നിർമ്മിച്ചതെന്നാണ് ആരോപണം. പാലം നിർമ്മാണത്തെ തുടർന്ന് വെള്ളം കയറി ഏതാനും കർഷകരുടെ കൃഷി നശിച്ചതും പൊല്ലാപ്പായി.