പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി ഷഷ്ഠിയോടനുബന്ധിച്ചുളള ക്രമസമാധാന പാലനത്തിനായി ഗുരുവായൂർ എ.സി.പി: കെ.ജി. സുരേഷ് കുമാറിന്റെ നേതൃത്ത്വത്തിൽ പാവറട്ടി എസ്.എച്ച്.ഒ: എം.കെ. രമേഷ്, 6 സബ് ഇൻസ്‌പെക്ടർമാർ, ആംഡ് റിസർവ് വിഭാഗത്തിൽ നിന്നും 80 പേരും ഗുരുവായൂർ സബ്ഡിവിഷനിൽ നിന്നും 30 പേരും ക്യു.ആർ.ടി. അംഗങ്ങളായ 15 പേരും പാവറട്ടി പൊലീസ് സ്റ്റേഷനിലെ 25 ഓളം വരുന്ന പൊലീസ് സേനാംഗങ്ങളും കൂടാതെ മാല മോഷണം, പിടിച്ചുപറി എന്നിവ നിരീക്ഷിക്കുന്നതിനായി 10 ഓളം മഫ്ടി പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്.