chinchurani

മതിലകം: പാൽ ഉത്പാദനരംഗത്ത് സംസ്ഥാനം സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിന് അടുത്തെത്തിയെന്നും ഭക്ഷ്യ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അതിനായി മുട്ട, മാംസം, പാൽ, പച്ചക്കറി തുടങ്ങിയവയുടെ ഉത്പാദന വർദ്ധനവിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന പൗൾട്രി വികസന കോർപറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ '100 കോഴിയും കൂടും' പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.