കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയനിലെ ശാഖകളിൽ വിശേഷാൽ പൊതുയോഗങ്ങൾ നടത്തി. വർദ്ധിച്ച് വരുന്ന മദ്യം,മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശാഖകളിൽ ബോധവത്കരണ ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, മൈക്രോ സംഘം ഭാരവാഹികൾ പങ്കെടുത്തു.
കോടാലി: ഈസ്റ്റ് കൊരേച്ചാൽ ശാഖയിൽ യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജീവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ, ശാഖാ സെക്രട്ടറി സുശീല പ്രേമലാൽ എന്നിവർ സംസാരിച്ചു.
മൂന്നൂമുറി: മൂന്നുമുറി ശാഖയിൽ യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി യു.വി. ജോഷി സംസാരിച്ചു.
മുരിക്കുങ്ങൽ: മുരിക്കുങ്ങൽ ശാഖയിൽ യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി രത്‌നമണി ശങ്കർ സംസാരിച്ചു.
പുത്തനോളി: ശാഖയിൽ യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.എസ്. ഷാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി അനിൽ ഞാറ്റുവെട്ടി സംസാരിച്ചു.