 
മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം പാഡി അഗ്രോ പ്രവർത്തകർ ഏറ്റുവാങ്ങുന്നു.
മറ്റത്തൂർ: മണ്ണുത്തിയിൽ നടന്ന കൃഷിദർശൻ പരിപാടിയിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാർഷികോത്പന്ന യൂണിറ്റുകളിൽ നിന്നും ഏറ്റവും മികച്ച മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്ന കൃഷിക്കൂട്ടമായി മറ്റത്തൂർ പഞ്ചായത്തിലെ പാഡി അഗ്രോയെ തിരഞ്ഞെടുത്തു. കിഴക്കേ കോടാലി, നീരാട്ടുകുഴിയിൽ ആണ് പാഡി അഗ്രോ പ്രവർത്തിക്കുന്നത്. വാഴക്കായയിൽ നിന്നുള്ള വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഇവർ നിർമ്മിക്കുന്നത്. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ സാന്നിദ്ധ്യത്തിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജനിൽ നിന്ന് പാഡി അഗ്രോ പ്രവർത്തകർ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങ.ി