devamangalam-

കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി മഹോത്സവം ആഘോഷിച്ചു. രാവിലെ ഗണപതി ഹവനം, ഉഷ പൂജ, കുംഭാഭിഷേകം, പാലഭിഷേകം എന്നിവ നടത്തി. ആചാരമേളങ്ങളോടെ സുബ്രഹ്മണ്യ സ്വാമിയെ എഴുന്നള്ളിച്ച് ഗ്രാമപ്രദക്ഷിണം നടത്തി. ഷഷ്ഠി വ്രതം അനുഷ്ഠിച്ച നൂറിൽപരം സ്ത്രീപുരുഷന്മാർ പ്രദക്ഷിണത്തിൽ പങ്കെടുത്തു. ശാന്തിമാരായ അനീഷ്, ഷിജു, കുട്ടു, ദിതിൻ എന്നിവർ കാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ, മുരളി, സത്യൻ, പ്രദീപ്, മല്ലിനാഥൻ, ലത പ്രദീപ്, ഷീജ ശിവൻ, രാജി ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. അന്നദാനവും നടത്തി.