എടമുട്ടം: ശ്രീനാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സകന്ദ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. രാവിലെ അഭിഷേകച്ചടങ്ങുകൾ നടന്നു. തുടർന്ന് കാവടിയാട്ടം, നാഗസ്വര മേളം എന്നിവയുണ്ടായി. ആയിരങ്ങൾക്ക് പ്രസാദ ഊട്ടു നൽകി. വൈകീട്ട് ഭരണ സമിതി അംഗങ്ങളുടെ വഴിപാടായി സമ്പൂർണ ചുറ്റുവിളക്കും ദീപാരാധനയും നടന്നു. സമാജം പ്രസിഡന്റ് ജിതേഷ് കാരയിൽ, സെകട്ടറി അതുല്യഘോഷ് വെട്ടിയാട്ടിൽ, ട്രഷറർ സലിൽ മുളങ്ങിൽ, വൈസ് പ്രസിഡന്റ് സുമോദ് എരണേഴുത്ത്, ജോയിന്റ് സെക്രട്ടറി ശിവൻ വെളമ്പത്ത്, സുനിൽ അണക്കത്തിൽ എന്നിവർ നേതൃത്വം നൽകി.