r

ചേർപ്പ്: തായംകുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി ആഘോഷിച്ചു. പുതുതായി നിർമ്മിച്ച ഗോളക, പ്രഭാമണ്ഡലം എന്നിവയുടെ സമർപ്പണം ക്ഷേത്രം ട്രസ്റ്റി ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാടും, വർക്കിംഗ് ട്രസ്റ്റി കീഴിലം കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നിർവഹിച്ചു. അഭിഷേകങ്ങൾ, പഞ്ചവാദ്യം, അഭിഷേക കാവടിയാട്ടം, ചുറ്റുവിളക്ക്, നിറമാല എന്നിവയുണ്ടായിരുന്നു. ക്ഷേത്രം തന്ത്രി കെ.പി. കൃഷ്ണൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, പെരുവനം ശങ്കരനാരായണൻ മാരാർ എന്നിവർ പങ്കെടുത്തു. പ്രഭാത ഭോജനവും ഉണ്ടായിരുന്നു.