1

പള്ളിമണ്ണ ശിവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ വിളംബരപത്രിക ചലച്ചിത്രതാരം രമാദേവി പ്രകാശനം ചെയ്യുന്നു.

വടക്കാഞ്ചേരി: കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ നവംബർ 29 മുതൽ ഡിസംബർ 6 വരെ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിളംബരപത്രിക പ്രകാശനം ചെയ്തു. ചലച്ചിത്രതാരം രമാദേവി പ്രകാശന കർമ്മം നിർവഹിച്ചു. പ്രൊഫ. പുന്നയ്ക്കൽ നാരായണൻ ആദ്യപ്രതി ഏറ്റുവാങ്ങി. ക്ഷേത്രം ഊരാളൻ ആലത്തൂർ മനമോഹൻലാൽ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.വി. രഘുനാഥൻ, സെക്രട്ടറി രാജേഷ് പള്ളിമണ്ണ, മാതൃസമിതി പ്രസിഡന്റ് ചന്ദ്രിക, സെക്രട്ടറി കെ. ഗിരിജ എന്നിവർ പങ്കെടുത്തു.