പഴുവിൽ: സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം വർണാഭം. രാവിലെ നടതുറക്കൽ അഭിഷേകം. ഉഷ പൂജ, ശീവേലി, രഥയാത്ര തുടർന്ന് പടിഞ്ഞാട്ടുമുറി, കിഴക്കും മുറി, ചാഴൂർ റോഡ് ദേശങ്ങളുടെയും തൃപ്രയാർ ഷൺമുഖ സമാജത്തിന്റെയും കാവടി വരവ്, ആഘോഷത്തിന്റെ ഭാഗമായുള്ള ചിന്ത് പാട്ട്, ശിങ്കാരിമേളം, ശിങ്കാരി കാവടി എന്നിവ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ദേശങ്ങളുടെ അഭിഷേകവും. മഹാപ്രസാദ ഊട്ടും നടന്നു. വൈകിട്ട് ദീപാരാധന, ഭസ്മക്കാവടി, നാസിക് ഡോൾ, ഫ്യൂഷൻ എന്നിവയുമുണ്ടായി. അഭിഷേകത്തിനും ആഘോഷപരിപാടികളിലും നിരവധി ഭക്തർ പങ്കെടുത്തു.