 
ടി.എം. മൊയ്തുട്ടി അനുസ്മരണ സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: ഇന്ത്യയിൽ മോഡി ഭരണത്തിന് കീഴിൽ പണാധിപത്യം ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ: കെ. രാജൻ പ്രസ്താവിച്ചു. സി.പി.ഐ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടി.എം. മൊയ്തുട്ടി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.ആർ. സോമനാരായണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി.കെ. പ്രസാദ്, കെ.കെ. ചന്ദ്രൻ, എ.ആർ. ചന്ദ്രൻ, ലിനി ഷാജി, എം.എ. വേലായുധൻ, എം.എസ്. അബ്ദുൾ റസാഖ്, ഷീലാമോഹൻ, സേവ്യർ മണ്ടുമ്പാല, നിജ ജയകുമാർ, മണ്ഡലം സെക്രട്ടറി ഇ.എം. സതീശൻ, കെ.എ. മഹേഷ് എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരി താലൂക്ക് ഓഫിസ് പരിസരത്ത് തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ടൗണിൽ പ്രകടനവും നടന്നു.