ഭിന്നശേഷി വിഭാഗക്കാർക്കായി നടത്തിയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിർവഹിക്കുന്നു.
നന്തിക്കര: പറപ്പൂക്കര പഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തിനായി കലാമേള ചിറക് 2022 സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷനായി. ഗായകൻ ശോഭു ആലത്തൂർ മുഖ്യാതിഥിയായി. എം.കെ. ഷെലജ ടീച്ചർ, കാർത്തിക ജയൻ, കെ.സി. പ്രദീപ്, എൻ.എം. പുഷ്പാകരൻ, ബീന സുരേന്ദ്രൻ, കവിത സുനിൽ, ജി. സബിത, കെ. ഹേമ, സുധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡാൻസ്, പാട്ട്, ലളിതഗാനം, പ്രച്ഛന്ന വേഷം, കവിതാലാപനം, ചിത്രരചന, ചെസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നാൽപതോളം പേർ പങ്കെടുത്തു.