meeting

ചാലക്കുടി: ആൾ കേരള സ്‌പോർട്‌സ് ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അനിൽ മഹാജൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ മുഖ്യാതിഥിയായി. കായിക ഉപകരണങ്ങളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് യോഗം പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷൻ പുറത്തിറക്കിയ മാഗസിന്റെ പ്രകാശനം മന്ത്രി പി.രാജീവ് ഓൺലൈനായി നിർവഹിച്ചു. ദേശീയ ഫുട്ബാൾ പരിശീലകൻ ടി.കെ.ചാത്തുണ്ണി, ബോഡി ബിൽഡിംഗ് വെറ്ററൻ ലോക ചാമ്പ്യൻ പീറ്റർ ജോസഫ്, ട്രെയിനർ മോൻസ് വർഗീസ് എന്നിവരെ ആദരിച്ചു. സന്തോഷ് ട്രോഫി ക്യാപ്റ്റൻ ജിജോ ജോസഫ്, സംഘാടക സമിതി ചെയർമാൻ ചെന്താമരാക്ഷൻ, ജനറൽ സെക്രട്ടറി ജോസ് പോൾ, അബ്ദുൾ സമദ്, മോൻസി വർഗീസ്, നൗഷാദ് വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.