കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠിയോടനുബന്ധിച്ച് നടന്ന പാൽക്കുടം എഴുന്നള്ളിപ്പ്.
ചാലക്കുടി: കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി ആഘോഷിച്ചു. അഭിഷേകം, സ്‌കന്ദ പൂജ, അന്നദാനം എന്നിവയായിരുന്നു ചടങ്ങുകൾ. ആറാട്ടുകടവ് പരിസരത്ത് നിന്നും താളമേളങ്ങളോടെ ആരംഭിച്ച പാൽക്കുടം എഴുന്നള്ളിപ്പിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. ക്ഷേത്രാങ്കണത്തിൽ മേൽശാന്തി കെ. ബാബുലാൽ എഴുന്നളളിപ്പിനെ സ്വീകരിച്ചു. പ്രദക്ഷിണത്തെ തുടർന്ന് പാലഭിഷേകം നടന്നു. ചടങ്ങുകൾക്ക് ശേഷം അന്നദാനം ആരംഭിച്ചു. ബെന്നി ബെഹന്നാൻ എം.പി, ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, മുൻ നഗരസഭ ചെയർമാന്മാരായ വി.ഒ. പൈലപ്പൻ, ക്ഷേത്രം പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ.ടി. ബാബു എന്നിവർ ഷഷ്ഠി സന്ദേശം നൽകി. ബാബു തുമ്പരത്തി, സി.എസ്. സത്യൻ, കെ.കെ. സന്തോഷ്, സതീശൻ മേപ്പിള്ളി, കെ.കെ. ധർമ്മപാലൻ, കെ.ജി. സുന്ദരൻ, ഇ.എസ്. അനിയൻ, കെ.എം. ബാബു, കെ.ജെ. ബിജു, കെ. പരമേശ്വരൻ, കെ.കെ. സുഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി.