news-photo-

അനന്തരാമ ദീക്ഷിതരുടെ പേരിലുള്ള പുരസ്‌കാരം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കൈമാറുന്നു.

ഗുരുവായൂർ: ഗുരുവായൂർ ബ്രാഹ്മണ സമൂഹത്തിൽ ശെങ്കാലീപുരം അനന്തരാമദീക്ഷിതർ മഹോത്സവത്തിന് തുടക്കമായി. സംപൂർണ നാരായണീയ പരായണം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവയോടെയാണ് മഹോത്സവം നടക്കുന്നത്. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന അനന്തരാമ ദീക്ഷിതരുടെ പേരിലുള്ള പുരസ്‌കാരം ഭാഗവത ആചാര്യൻമാരായ ശെങ്കാലീപുരം ദാമോദര ദീക്ഷിതർ, പ്രൊഫ. ജയലക്ഷ്മി എന്നിവർക്ക് നൽകി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പുരസ്‌കാരങ്ങൾ കൈമാറി. സമൂഹം പ്രസിഡന്റ് ജി.കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശിവരാമകൃഷ്ണൻ, ആർ. പരമേശാരൻ, ഡി. മൂർത്തി, ജി.എസ്. ഗണേഷ്, ജി.ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ദാമോദര ദീക്ഷിതരും പ്രൊഫ. ജയലക്ഷ്മിയും മറുപടിപ്രസംഗം നടത്തി. രാവിലെ മുതൽ നാരായണീയ സംപൂർണ പാരായണം ഉണ്ടായി. സന്ധ്യയ്ക്ക് ജയലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഭാഗവത മാഹാത്മ്യപരായണവും നടന്നു.