kachery

ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിന്റെ പോട്ടയിലെ പാട്ട പ്രവൃത്തി കച്ചേരി.

ചാലക്കുടി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ മുക്കുടി തൃപ്പുത്തിരി നിവേദ്യത്തിനുള്ള വിഭവങ്ങൾ തണ്ടികയായി ഇന്നു പോട്ടയിൽ നിന്നും കൊണ്ടുപോകും. ഇതിനായി ഇവിടെ ദേവസ്വം പ്രവൃത്തി കച്ചേരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഉണക്കല്ലരി, പഴക്കുലകൾ, കദളിപ്പഴം എന്നിവയാണ് കാൽനടയായി പോകുന്ന തണ്ടികയിലെ പ്രധാന ഇനങ്ങൾ. ഇടിയൻച്ചക്ക, മാങ്ങ, പച്ചകുരുമുളക്, ഇഞ്ചി, എണ്ണ തുടങ്ങിയവയും തലച്ചുമടാകും. ശംഖ്, ആർപ്പ് വിളികളുമായി പുറപ്പെടുന്ന സംഘത്തിന് ആചാരപ്രകാരം വാളും പരിചയുമായി ഭടന്മാരും നിറത്തോക്കേന്തിയ പൊലീസുകാരും അകമ്പടി സേവിക്കും. ചടങ്ങിനെത്തുന്ന ഭക്തജനങ്ങൾക്ക് സദ്യയുമുണ്ടാകും. പോട്ട എൻ.എസ്.എസ് കരയോഗമാണ് സംഘാടകർ.