anilkumar
പി.ഡി.അനിൽകുമാർ

ചാലക്കുടി: കോട്ടയത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ പി.ഡി. അനിൽകുമാർ മൂന്നു സ്വർണം ഉൾപ്പടെ ആറ് മെഡലുകൾ ജില്ലയ്ക്ക് വേണ്ടി കരസ്ഥമാക്കി. നാല് വ്യക്തിഗത, 2 റിലേ ഇനങ്ങളിലാണ് അനിൽകുമാർ മെഡലണിഞ്ഞത്. 400 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ഫ്രീസ്‌റ്റൈൽ 4*50 മീറ്റർ റിലേ ഇനങ്ങളിലാണ് സ്വർണം.അടുത്ത മാസം അവസാനം ഹരിയാനയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് നീന്തലിൽ കേരളത്തെ പ്രതിനിധീകരിച്ച് അനിൽ മത്സരിക്കുന്നുണ്ട്. അനിലിന്റെ നേതൃത്വത്തിൽ വെറ്റിലപ്പാറ സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ പരിശീലനത്തിൽ സ്‌കൂൾ ടീം ആദ്യമായി ചാലക്കുടി ഉപജില്ലാ ചാമ്പ്യന്മാരായി. അനിലിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.