1

തൃശൂർ: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സി. അച്ചുതമേനോൻ ഗവ. കോളേജിലെ ആന്റി നർകോട്ടിക് വിഭാഗം കോ - ഓർഡിനേറ്റർ ലഫ്നന്റ് സിജി സന്തോഷിന്റെ നേതൃത്വത്തിൽ ബോദ്ധ്യം ഹ്രസ്വചലച്ചിത്രം നിർമ്മിച്ചു. പ്രദീപ് നാരായണൻ സംവിധാനവും ഡോ. ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട് സഹസംവിധാനവും നിഷാദ് കൊല്ലാഴി ഛായാഗ്രഹണവും സുനിൽ പുലിക്കോട്ടിൽ ചിത്രസംയോജനവും റിച്ചാർഡ് അന്തിക്കാട് ശബ്ദലേഖനവും നിർവഹിച്ചു. അസി. കാമറ: അനിൽ നന്ദന, അഭിനേതാക്കൾ: കോളേജിലെ വിദ്യാർത്ഥികളായ നന്ദന ബാബു, അഞ്ജിത സി. നമ്പ്യാർ, സാന്ദ്ര എ. ദാമു, കൃഷ്ണനന്ദ, ശ്രീലക്ഷ്മി, ഓഫീസ് ജീവനക്കാരായ ബൈജു, ഡിക്‌സൻ, അഖിൽ.