1

തൃശൂർ: പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പുള്ള് മനക്കൊടി റോഡിൽ 2/500 മുതൽ 5/730 വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തി ആരംഭിച്ചതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. തൃശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കാഞ്ഞാണി റോഡ് വഴിയും തൃപ്രയാർ ഭാഗത്ത് നിന്ന് പുള്ള് വഴി തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ അമ്മാടം പാലയ്ക്കൽ വഴിയും പോകണമെന്ന് പി.ഡബ്‌ള്യു.ഡി റോഡ്‌സ് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.