
മതിലകം : മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരെ ബി.ജെ.പി മതിലകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്പിനിവട്ടം സെന്ററിൽ സായാഹ്ന ധർണ നടത്തി. ജില്ലാ ഐ.ടി. സെൽ കോർഡിനേറ്റർ പി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ധർമരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ, രാജേഷ് കൊട്ടാരത്ത്, വാർഡ് മെമ്പർ സഞ്ജു ശാർക്കര, അശോകൻ, സതീഷ് പള്ളത്ത്, ശ്രീകുമാർ ഊരാളൻ എന്നിവർ സംസാരിച്ചു.