 
തൃശൂർ: തൃശൂർ സാംസ്‌കാരിക അക്കാഡമി മാധ്യമ, കലാ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ 15,001 രൂപ വീതമുള്ള സമഗ്ര സംഭാവന പുരസ്‌കാരം വി.എം.രാധാകൃഷ്ണനും ജയരാജ് വാരിയർക്കും സമ്മാനിക്കും. നവംബർ 7ന് 3.30ന് ജവാഹർ ബാലഭവൻ ഹാളിൽ മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്‌കാരം സമർപ്പിക്കും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികളായ മോഹൻദാസ് പാറപ്പുറത്ത്, പേളി ജോസ്, രാജൻ എലവത്തൂർ എന്നിവർ പറഞ്ഞു.