 
തൃശൂർ: തോപ്പ് സ്റ്റേഡിയത്തിൽ ദിവസവും പ്രഭാത വ്യായാമവും യോഗാ പരിശീലനവും നടത്തിവരുന്നവരുടെ കൂട്ടായ്മയായ ദി ജോഗ്ഗേഴ്‌സ് തൃശൂർ 25ാം വാർഷികത്തിന്റെ ഭാഗമായി നവംബർ 6ന് 'പീച്ചി വാക്' നടത്തും. 'ജലസ്രോതസുകൾ സംരക്ഷിക്കുക, പരിസ്ഥിതിയെ മാലിന്യമുക്തമാക്കുക' എന്ന ബോധവത്കരണ ലക്ഷ്യത്തോടെയാണ് 20 കിലോമീറ്റർ കൂട്ടനടത്തം. തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് രാവിലെ 5ന് ആരംഭിക്കുന്ന നടത്തം ജൂബിലി മിഷൻ ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുരിയൻ ഫ്‌ളാഗ് ഓഫ് ചെയ്യും. കണ്ണാറ യു.പി.എസിലെ 25 വിദ്യാർത്ഥികളും 5 കിലോമീറ്റർ നടന്ന് ഇതിൽ അണിചേരുമെന്ന് വൈസ് പ്രസിഡന്റ് പി.കെ.സുബ്രഹ്മണ്യം, സെക്രട്ടറി മാത്യൂസ് തോമസ് ആമ്പക്കാടൻ, ട്രഷറർ ഇട്ട്യേച്ചൻ തരകൻ എന്നിവർ പറഞ്ഞു.