1
ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ദി​രാ​ ​അ​നു​സ്മ​ര​ണ​വും​ ​ഫാ​സി​സ​ത്തി​നെ​തി​രെ​ ​മ​തേ​ത​ര​ ​ബ​ദ​ൽ​ ​എ​ന്ന​ ​വി​ഷ​യ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ന​ട​ത്തി​യ​ ​സെ​മി​നാ​റും​ ​എ​ൻ.​കെ​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: പുരോഗമന, സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ നയിച്ചാണ് കോൺഗ്രസിനെയും രാജ്യത്തെയും ഇന്ദിരാഗാന്ധി ഇന്ദിരാപക്ഷത്തേക്ക് എത്തിച്ചതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സിയിൽ ഇന്ദിരാ അനുസ്മരണവും ഫാസിസത്തിനെതിരെ മതേതര ബദൽ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ദുർബലപ്പെടുമ്പോഴാണ് രാജ്യത്ത് ഫാസിസം വളരുന്നത്. കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി അജൻഡ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രഡിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ.പ്രതാപൻ എം.പി, എം.പി വിൻസെന്റ്, ടി.വി ചന്ദ്രമോഹൻ, പി.എ മാധവൻ, ഒ.അബ്ദു റഹിമാൻകുട്ടി, പത്മജ വേണുഗോപാൽ, എം.പി ജാക്‌സൺ, അഡ്വ.ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ് ശ്രീനിവാസൻ, കെ.ബി ശശികുമാർ, ഐ.പി പോൾ, സി.ഒ ജേക്കബ്, എൻ.കെ സുധീർ, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, സുന്ദരൻ കുന്നത്തുള്ളി, ലീലാമ്മ തോമസ്, ഒ.ജെ. ജെനീഷ്, കെ.ഗോപാലകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രത്യേകം തയ്യാറാക്കിയ ഇന്ദിരാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.