k

ചേർപ്പ്: പരീക്ഷയിൽ ഉന്നത മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് തിരുവുള്ളക്കാവ് ദേവസ്വം ധനസഹായ വിതരണം ചെയ്തു. തൃശൂർ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ആർ.അനൂപ് ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി സി.രവീന്ദ്രനാഥ് സഹായധന വിതരണം നടത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പന്ത്രണ്ട് ക്ഷേത്രങ്ങൾക്ക് തിരുവുള്ളക്കാവ് ദേവസ്വത്തിന്റെ ധനസഹായം ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ വിതരണം ചെയ്തു. പ്ലസ് വൺ, ഡിഗ്രി, പി.ജി, പ്രൊഫഷണൽ തുടങ്ങിയ കോഴ്‌സിന് പഠിക്കുന്ന ഇരുനൂറോളം കുട്ടികൾക്കാണ് ധനസഹായം വിതരണം ചെയ്തത്. ദേവസ്വം പ്രസിഡന്റ് ആരൂർ ദേവൻ അടിതിരിപ്പാട് അദ്ധ്യക്ഷനായി. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, എ.എ.കുമാരൻ, വി.എ.ഹരി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.