v

ചേർപ്പ് : ഗവൺമെന്റ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് സഹവാസക്യാമ്പ് ഭദ്രം 2022 നോട് അനുബന്ധിച്ച് വൊളണ്ടിയർമാർ സമാഹരിച്ച പുസ്തകങ്ങളും ആനുകാലിക മാസികകളും പൊതുജനങ്ങൾക്ക് സൗജന്യവായനാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 'പുസ്തക തണൽ' പദ്ധതി നടത്തി. ജില്ലാപഞ്ചായത്ത് അംഗം വി.ജി.വനജകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എച്ച്.ഹുസൈൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡി.എസ്.മനു, പി.ടി.എ വൈസ്പ്രസിഡന്റ് ഹരിലാൽ, എൻ.വിനയചന്ദ്രൻ , ആർ.വി.സോണി, സീന സെബാസ്റ്റ്യൻ, സി.ആർ.ഓമന, അമാനുള്ള എന്നിവർ പ്രസംഗിച്ചു.