
കയ്പമംഗലം : പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷിക ദിനാചരണം നടത്തി. പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി സി.സി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി.ചന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ.കുട്ടൻ, സി.പി.ഉല്ലാസ്, ടി.കെ.ബി.രാജ്, കെ.കെ.മോഹൻദാസ്, ഷീല വിശ്വംഭരൻ, നസീർ പുഴങ്കരയില്ലത്ത് എന്നിവർ സംസാരിച്ചു.