 
തൃശൂർ: ബാങ്കിംഗ് സേവനങ്ങളും ഉപഭോക്തൃ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പ്, മുൻകരുതൽ എന്നിവയെ കുറിച്ചും അവബോധം നൽകുന്നതിനും ക്യാമ്പുകളും പ്രചാരണ പരിപാടികളും നടത്തും. സി.എസ്.ബി ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ബാങ്കുകളിലെ ഉപഭോക്താക്കളെ പങ്കെടുപ്പിച്ച് 17ന് തൃശൂർ സാഹിത്യ അക്കാഡമിയിലും 24നു കൊടുങ്ങല്ലൂർ മേത്തല കമ്യൂണിറ്റി ഹാളിലും വൈകിട്ട് 3 മുതൽ 5 വരെ ക്യാമ്പുകൾ നടത്തുമെന്ന് ലീഡ് ബാങ്ക് മാനേജർ എസ്. മോഹനചന്ദ്രൻ, സി.എസ്.ബി ബാങ്ക് കസ്റ്റമർ സർവീസ് വിഭാഗം മേധാവി രഞ്ജിത്ത് രാമചന്ദ്രൻ, കനറാ ബാങ്ക് റീജനൽ മാനേജർ കെ.എസ്. രാജേഷ് എന്നിവർ പറഞ്ഞു.