
തൃപ്രയാർ: ശ്രീ ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്ര സമിതിയുടെ കീഴിലുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി ആഘോഷിച്ചു. രാവിലെ അഭിഷേകം നടന്നു. തുടർന്ന് പഴുവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് കാവടി അഭിഷേകത്തിനായി പുറപ്പെട്ടു. വൈകീട്ട് തൃപ്രയാർ ശ്രീ പാണ്ടൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചുറ്റുവിളക്ക് ദീപാരാധനയ്ക്ക് ശേഷം രാത്രി 10.30ന് സമാജം ക്ഷേത്രത്തിൽ തിരിച്ചെത്തി പാനകപൂജയോടെ ആഘോഷം സമാപിച്ചു. ഭാരവാഹികളായ രവി കൊളത്തേക്കാട്ട്, ജനാർദ്ദനൻ.കെ, ഇ.സി.പ്രദീപ്, സന്തോഷ് മാടക്കായിൽ, വി.ശശിധരൻ എന്നിവർ നേതൃത്വം നൽകി.