
തൃശൂർ: ആരോഗ്യ സർവകലാശാല ഡിസംബർ 9 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്‌കീം) പരീക്ഷയ്ക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 29 മുതൽ ആരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്‌കീം) പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം) പരീക്ഷ എന്നിവയ്ക്ക് നവംബർ 4 മുതൽ 14 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ആഗസ്റ്റിൽ നടത്തിയ മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഡിഗ്രി (ഡി.എം ആൻഡ് എം.സി.എച്ച്) റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.