balachandran-vadakkedath-

കയ്പമംഗലം : വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കൂരിക്കുഴി പഞ്ഞംപള്ളി സെന്ററിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സി.ജെ.ജോഷി അദ്ധ്യക്ഷത വഹിച്ചു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി കെ.ബി.അനിൽകുമാർ, ഡി.സി.സി മെമ്പർ മണി കാവുങ്ങൽ, സുരേഷ് കൊച്ചുവീട്ടിൽ, കെ.കെ.ശാന്തകുമാർ എന്നിവർ സംസാരിച്ചു.