aaaa

കാഞ്ഞാണി : ഒരു കാലഘട്ടത്തിൽ നാടിൻ്റെ സംസ്കാരവും , പൈതൃക മൂല്യങ്ങളും കാത്തു സൂക്ഷിച്ചത് ജാതി-മത നിറവ്യത്യാസങ്ങളോ, സ്വാർത്ഥ താല്പര്യങ്ങളോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന അമേച്വർ നാടക സംഘങ്ങളും നടന്മാരുമായിരുന്നെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. റാം കണിയാംപറമ്പിൽ രചിച്ച 54 നാടകഗാനങ്ങളുമടങ്ങുന്ന ദേശവിളക്ക് പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നിർവഹിക്കുകയായിരുന്ന മന്ത്രി. മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി സി.എൻ.ജയദേവന് പുസ്തകം നൽകി മന്ത്രി പ്രകാശന കർമ്മം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.കൃഷ്ണകുമാർ, വി.എൻ.സുർജിത്ത്, നാടക-സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട്, ഷേർളി റാഫി, ടോണി അത്താണിക്കൽ തുടങ്ങിയവർ പങ്കെടുത്തു.