karamkorkaam

ചെന്ത്രാപ്പിന്നി : എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്‌കൂളിൽ ലഹരി വിമുക്ത വിദ്യാലയ പരിസരം പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി 'കരം കോർക്കാം' പരിപാടി സംഘടിപ്പിച്ചു. കയ്പമംഗലം എസ്.ഐ കൃഷ്ണപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എസ്.നിഖിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ലീഡർ എസ്.എസ്.നൗറിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എച്ച്.എം സിസ്റ്റർ. പി.ലീന തോമസ്, ഷമീർ എളയിടത്ത്, ജിൽസി ജോർജ് എന്നിവർ സംസാരിച്ചു.