
അന്തിക്കാട്: അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ാം ധീര രക്തസാക്ഷിത്വ ദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈ: പ്രസിഡന്റ് ജോർജ്ജ് അരിമ്പൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇ.രമേശൻ, ഷൈൻ പള്ളിപ്പറമ്പിൽ, ഗൗരി ബാബു മോഹൻ ദാസ്, ഉസ്മാൻ അന്തിക്കാട്, സുധീർ പാടൂർ, കിരൺ തോമസ്, രാമചന്ദ്രൻ പള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു. സി.ആർ.വേണുഗോപാലൻ, യോഹന്നാൻ, ഉണ്ണി മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.