
കൊടുങ്ങല്ലൂർ: കോട്ടപ്പുറം സെന്റ് ആൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ നടക്കുന്ന കൊടുങ്ങല്ലൂർ ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസും ലോഗോ പ്രകാശനവും നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ നിർവഹിച്ചു. കൊടുങ്ങല്ലൂർ എ.ഇ.ഒ ബീന ജോസ് അദ്ധ്യക്ഷയായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരി, എൽസി പോൾ, വാർഡ് കൗൺസിലർമാരായ വി.എം ജോണി, ഫ്രാൻസിസ് ബേക്കൽ, ബീന ശിവദാസൻ, ഷീല കെ.ജെ, കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി. ഫിലോമിന എൻ.പി, അഡ്വ.വി.എസ് ദിനൽ എന്നിവർ സംസാരിച്ചു. മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ റിഗ പ്രിയൻ വരച്ച ലോഗോയാണ് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോയായി തിരഞ്ഞെടുത്തത്.