പാവറട്ടി: തോളൂർ പഞ്ചായത്തിലെ എടക്കളത്തൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് കാൽനട യാത്രക്കാർക്ക് കടിയേറ്റു. രാവിലെ മുതൽ ആക്രമണം തുടങ്ങിയ നായയെ പിടികൂടാനാകാത്തതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. എടക്കളത്തൂർ റേഷൻകട, വളക്കുളം പരിസരത്ത് വച്ചാണ് കാൽനട യാത്രികർക്ക് കടിയേറ്റത്. കടിയേറ്റവർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഡോഗ് സ്‌ക്വാഡ് എത്തി ആക്രമകാരിയായ തെരുവ് നായയെ പിടികൂടി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ, ജനപ്രതിനിധികളായ വി.കെ. രഘുനാഥൻ, കെ.പി. പ്രതീഷ്, മറ്റ് പൊതുപ്രവർത്തകർ എല്ലാം നേതൃത്വം നൽകി.