തിരുവനന്തപുരം:പ്രേംനസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നെടുമുടി വേണു അനുസ്മരണവും പ്രഥമ നെടുമുടി വേണു പുരസ്‌കാര വിതരണവും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്‌ഘാടനം ചെയ്തു. പ്രഥമ നെടുമുടി വേണു പുരസ്‌കാരം സംവിധായകൻ ബാലു കിരിയത്തിന് പ്രേംകുമാർ സമ്മാനിച്ചു. തപാൽ വകുപ്പ് പുറത്തിറക്കിയ മൈ സ്റ്റാമ്പ് നെടുമുടി വേണുവിന്റെ പുത്രൻ ഉണ്ണി വേണുവിന് നൽകി കവി പ്രഭാവർമ്മ പ്രകാശനം ചെയ്തു. വി.എസ്. ശിവകുമാർ അദ്ധ്യക്ഷനായി. ഉദയസമുദ്ര ഗ്രൂപ്പ് സി.എം.ഡി രാജശേഖരൻ നായർ, തെക്കൻസ്റ്റാർ ബാദുഷ, അജയ് തുണ്ടത്തിൽ, സൈനുലാബ്ദീൻ, ഗീതാ ഷാനവാസ്,പനച്ചമൂട് ഷാജഹാൻ, അനിതകുമാരി, സന്തോഷ് കുമാർ, വാഴമുട്ടം ചന്ദ്രബാബു എന്നിവർ സംസാരിച്ചു.