തിരുവനന്തപുരം: തിക്കുറിശി സുകുമാരൻ നായരുടെ 106ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിക്കുറിശി ഫൗണ്ടേഷൻ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. തിക്കുറിശി സിനിമകളിലെ കഥാപാത്രങ്ങൾ വിഷയമായുള്ള ചിത്രരചന മത്സരം, 'മലയാള സിനിമ - തിക്കുറിശി മുതൽ സിജു വിത്സൺ വരെ ' എന്ന വിഷയത്തിൽ പ്രബന്ധ രചന മത്സരം, തിക്കുറിശി സിനിമകളിലെ പഴയകാല പോസ്റ്ററിന്റെ പുനർരചന മത്സരം, തിക്കുറിശി അഭിനയിച്ച സിനിമകളിലെ രംഗങ്ങൾ ഉൾപ്പെടുത്തി 3 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ പുനർ ചിത്രീകരണ മത്സരം, തിക്കുറിശി രചിച്ച സിനിമാഗാനങ്ങളുടെ ആലാപന മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 16ന് രാവിലെ 10ന് തിരുവനന്തപുരം നന്ദാവനം പ്രൊഫ.എൻ. കൃഷ്‌ണപിളള ഫൗണ്ടേഷൻ ഹാളിലാണ് മത്സരം. സ്കൂൾ, കോളേജ്, പൊതുവിഭാഗങ്ങളിൽ മത്സരമുണ്ടാകും. രജിസ്ട്രേഷൻ ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂരുമായി ബന്ധപ്പെടണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അറിയിച്ചു. ഫോൺ: 9947005503.