ചിറയിൻകീഴ്: ഊരുപൊയ്ക - ആനുപ്പാറ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് എ.ഇയെ ഉപരോധിച്ചു. ഫണ്ട് വകയിരുത്തി 8 മാസം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതായും നിർമ്മാണവുമായി ബന്ധപ്പെട്ട് പോരായ്മകൾ ഉണ്ടായതായും പ്രവർത്തകർ പറയുന്നു. പത്ത് ദിവസത്തിനകം റോഡ് പണി പുനരാരംഭിക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു. ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് ശരുൺ കുമാർ നേതൃത്വം നൽകി. കെ.ആർ.അഭയൻ, മണിലാൽ, ഷിബു പാണച്ചേരി, ദിലീപ്, അനുപ്, സുജീവ്, ലിഷു, നിഖിൽ കോരാണി, നിതിൻ പാലോട്, സുലൈമാൻ എന്നിവർ പങ്കെടുത്തു.