തിരുവനന്തപുരം: മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാതലത്തിൽ തിരഞ്ഞെടുത്ത് പുരസ്കാരം നൽകും.വ്യക്തികൾക്കോ അംഗീകൃത സംഘടനകൾക്കോ അപേക്ഷിക്കാം.നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം ഒക്ടോബർ 31നകം ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നൽകണം.തിരഞ്ഞെടുക്കുന്നവർക്ക് 10000/- രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം.അപേക്ഷ ഫോറത്തിന് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.