വിതുര: തള്ളച്ചിറ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും പ്രതിഭകളെ ആദരിക്കലും പഠനോപകരണവിതരണവും ഇന്ന് വൈകിട്ട് 4ന് തള്ളച്ചിറയിൽ നടക്കും. ഫെഡറേഷൻസ് ഓഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും. റസിഡന്റ്സ് പ്രസിഡന്റ് സി. വേലായുധൻനായർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ. പ്രേമകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് പനോപകരണങ്ങൾ വിതരണം നടത്തും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി പ്രതിഭകളെ ആദരിക്കും.