വിതുര: അർബുദബാധിതയായ വീട്ടമ്മയ്‌ക്ക് സഹായവുമായി തൊളിക്കോട് പഞ്ചായത്തിലെ മലയടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയടി നമ്മുടെ ഗ്രാമം വാട്സ്ആപ്പ് കൂട്ടായ്‌മയിലെ പ്രവർത്തകർ. മലയടി തച്ചൻകോട് ഇടത്തറവിളാകത്ത് വീട്ടിൽ ശശിയുടെ ഭാര്യ ചിത്രലേഖയ്‌ക്ക് വാട്സ്ആപ്പ് കൂട്ടായ്‌മ 90,​000 രൂപ സമാഹരിച്ച് നൽകി. ഗ്രൂപ്പ് അഡ്മിനും മലയടി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റും എക്സൈസ് ഇൻസ്‌പെക്ടറുമായ മലയടി പി.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പണം സമാഹരിച്ചത്. നേരത്തെ വാട്സ് ആപ്പ് കൂട്ടായ്മ മലയടി സ്വദേശി വൃക്കബാധിതനായ സജുചന്ദ്രന് രണ്ട് ലക്ഷം രൂപ സമാഹരിച്ച് നൽകിയിരുന്നു.