വർക്കല: കവിയും കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്ട്സ് എഡിറ്ററുമായ മഞ്ചു വെള്ളായണി പുനരാഖ്യാനം ചെയ്‌ത ശിവപുരാണമായ 'ഹാലാസ്യമാഹാത്മ്യം" വിജയദശമി ദിനമായ അഞ്ചിന് വർക്കല ശ്രീനാരായണഗുരുകുലം അദ്ധ്യക്ഷൻ മുനിനാരായണ പ്രസാദ് പ്രകാശനം ചെയ്യും.

ശ്രീനാരായണ ഗുരുകുലത്തിൽ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ പുസ്‌തകം ഏറ്റുവാങ്ങും. ബി.എസ്. ബാലചന്ദ്രൻ, ജയ ശ്രീകുമാർ എന്നിവർ സംസാരിക്കും. സദ്‌ഭാവനാ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന മഞ്ചു വെള്ളായണിയുടെ 24-ാമത് ഗ്രന്ഥമായ 'ഹാലാസ്യമാഹാത്മ്യ"ത്തിൽ ഹാലാസ്യനാഥനായ ശിവന്റെ കഥകളും അവതാരലീലകളുമാണ്.