ആറ്റിങ്ങൽ: വനിത ശിശുക്ഷേമ വകുപ്പ് ചിറയിൻകീഴ് അഡീഷണലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പോഷൻമാം പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. സെപ്തംബർ 1 മുതൽ ആരംഭിച്ച് 30 ദിവസം നീണ്ട് നിന്ന പരിപാടിയിൽ ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടന്നു. കുട്ടികളിലും കൗമാരക്കാരിലും പോഷണ നിലവാരം നിലനിറുത്താനും ഗുണമേന്മയുള്ള ഭക്ഷ്യ ഉല്പന്നങ്ങൾ പരിചയപ്പെടുത്താനും ക്യാമ്പിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിൽ വിവിധയിനം പോഷകമൂല്യ ഭക്ഷണങ്ങളുടെ പ്രദർശനവും 3 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് അനീമിയ സ്ക്രീനിംഗ് ക്യാമ്പും നടന്നു.

സമാപന സമ്മേളനത്തിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് പ്രിൻസിപ്പൽ ഡോ.ഷീജാകുമാരി,​ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, വാർഡ് കൗൺസിലർ ബിനു, ഐ.സി.‌ഡി.എസ് സൂപ്പർവൈസർ റെജി, എസ്.എം.സി ചെയർമാൻ സുധീർ, വൈസ് ചെയർമാൻ ബിനു വേലായുധൻ, സ്കൂൾ ഹെഡ്മാസ്റ്റർ അമ്പിളി എന്നിവർ സംസാരിച്ചു.