ചിറയിൻകീഴ്: ഗുരുദേവ ദർശന പഠനകേന്ദ്രം, സർവോദയ റസിഡന്റ്സ് അസോസിയേഷൻ, ഗാന്ധിപീസ് ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സർവമത സമ്മേളനം സംഘടിപ്പിക്കുന്നു. മുരുക്കുംപുഴ കടവിൽ ഇന്ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ വികാരി ഫാദർ യൂജിൻ എച്ച്. പെരേര, പാളയംപള്ളി ഇമാം ഡോ. പി.വി. സുഹൈബ് മൗലവി, എഴുത്തുകാരി ഡോ. ജെ. മഹിളാമണി എന്നിവർ പങ്കെടുക്കും.
ചടങ്ങിൽ മുരുക്കുംപുഴ ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും സർവോദയ റസിഡന്റ്സ് പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.