വിതുര: ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്ന് വിവിധപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിക്കും. ക്വിസ് മത്സരം, ഗാന്ധികാവ്യാലാപനം, ഗാന്ധി അനുസ്മരണ സമ്മേളനം എന്നിവ ഉണ്ടാകും. ലൈബ്രറി കൗൺസിൽ ജില്ലാസെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.വി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, ഗ്രന്ഥശാലാസെക്രട്ടറി ഡോ.കെ. ഷിബു, പവിത്ര. പി.എം,​ ആരതി ലക്ഷ്മി, ആമിന. എൻ.എ,​ തൻമയാ ആർ.കൃഷ്ണ, കാർത്തിക്. എസ്, ബിന്ദു ജി. നായർ എന്നിവർ പങ്കെടുക്കും.