
കല്ലറ:കേരള പഞ്ചായത്ത് അസോസിയേഷന്റെ ആഹ്വാനപ്രകാരം തൊഴിലുറപ്പിലെ കരി നിയമങ്ങൾക്കും തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്ത കേന്ദ്ര ഗവൺമെന്റിന്റെ നടപടിക്കെതിരെ പാങ്ങോട് ഗ്രാമപഞ്ചായത്ത് സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.പാങ്ങോട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എ.എം.റജീന അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ഷീജ, അൻവർ പഴവിള,വാർഡ് മെമ്പർമാരായ അബ്ദുൽ കരീം,ഫാത്തിമ,ബിന്ദു,മഞ്ജുള,മോളി, ചക്കമല ഷാനവാസ്, ഗിരിപ്രസാദ്, റീന,ദിലീപ്,ശ്രീലത, സിമി,ഗിരിജ എന്നിവരും പങ്കെടുത്തു.