
ബാലരാമപുരം: മുത്താരമ്മൻകോവിൽ ഹയർസെക്കൻഡറി സ്കൂളിൽ അദ്ധ്യാപകരുടേയും പൂർവ വിദ്യാർത്ഥികളുടേയും ജീവകാരുണ്യ പദ്ധതിയായ അൻമ്പിന്റെ ഒന്നാം വാർഷികം വാർഡ് മെമ്പർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത അദ്ധ്യാപികയായ ദീപയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഹെഡ്മിസ്ട്രസ് കലാകുമാരി, പൂർവ്വ വിദ്യാർത്ഥികളായ പ്രവീൺ, സുമേഷ് തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷം രൂപയുടെ പഠനസഹായം, മേശ, കസേര, അലമാര, തുടങ്ങിയവ പഠനോപകരണ വിതരണ പദ്ധതി വഴി നൽകി. മാതാപിതാക്കളില്ലാത കുട്ടികൾക്ക് പാഠപുസ്തകങ്ങൾ,ഓണക്കോടി വിതരണം,പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തിവരുന്നു.